തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെഞ്ഞാറമൂട് സ്വദേശി അമലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യാശ്രമാണെന്നാണ് ആരോപണം. എ.സി ടി.കെ ഗണേശൻ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. സഹപ്രവർത്തകരാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
Related News
ആലപ്പാട്; ജനിച്ചിടത്ത് മരിക്കാനുള്ള ആഗ്രഹത്തിന് കരിമണലിനേക്കാള് വിലയുണ്ടെന്ന് വി.എസ് അച്യുതാനന്ദന്
ആലപ്പാട് കരിമണല് ഖനനം നിര്ത്തിവെക്കണമെന്ന് സി.പി.ഐ.എം മുതിര്ന്ന നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്മാനുമായ വി.എസ് അച്യുതാനന്ദന്. ഖനനം താല്ക്കാലികമായി നിര്ത്തിവെക്കണമെന്നും പാരിസ്ഥിതിക അപകട സാധ്യതക്കാണ് മുന്ഗണനയെന്നും വി.എസ് പറഞ്ഞു. ധാതു സമ്പത്ത് ഉപയോഗപ്പെടുത്തണമെന്ന ചിന്തയല്ല വേണ്ടത്, ജനിച്ച മണ്ണില് മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള് വിലയുണ്ടെന്നും തുടര് പഠനങ്ങളും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്ത്തണമെന്നും വി.എസ് പ്രസ്താവനയില് പറഞ്ഞു.
കെ.വിദ്യ പിടിയിലായത് കോഴിക്കോട് നിന്ന്; നിഖിൽ ഇപ്പോഴും ഒളിവിൽ തന്നെ
സർക്കാരിന് ഏറെ തലവേദനയുണ്ടാക്കിയ മഹാരാജാസ് കോളജ് വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്ന് . കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ ഇവിടെ നിന്ന് മടങ്ങുന്ന വഴിയാണ് പൊലീസിന്റെ പിടിയിലായത് എന്നാണ് വിവരം. പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിദ്യയെ നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന വിദ്യയെ പതിനഞ്ചാം ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അഗളി ഡിവൈഎസ്പി ഓഫീസിലെത്തിക്കും. പാലക്കാട് അഗളി […]
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കേരളത്തില് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ്. മധ്യ ബംഗാള് ഉള്കടലില് ചക്രവാതചുഴി നിലനില്ക്കുന്നതിനാല് കിഴക്കന് കാറ്റിന്റെ സ്വാധീനഫലമായാണ് മഴ. മധ്യ തെക്കന് കേരളത്തില് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. കേരള, കര്ണാടക, ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് തടസ്സമില്ല. ഡിസംബര് 4ന് ശേഷം ബംഗാള് ഉള്കടലില് വീണ്ടും ന്യൂനമര്ദ്ദം രൂപപ്പെട്ട് തമിഴ്നാട്-ആന്ധ്രാ തീത്തേക്ക് നീങ്ങി […]