കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സബ്ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ നസീറാണ് 2,000 രൂപയും ഒരു ലിറ്ററിന്റെ വിദേശമദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയിലാണ് നസീർ കൈക്കൂലി ആവശ്യപ്പെട്ടത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ എസ്ഐ 2,000 രൂപ നൽകണമെന്ന് നിർദേശിച്ചു. പരാതിക്കാരൻ ഈ വിവരം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തശേഷം കോട്ടയം വിജിലൻസ് യൂണിറ്റിൽ അറിയിക്കുകയായിരുന്നു.
Related News
ബ്രഹ്മപുരം തീപിടുത്തം: കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ തേടി കെ സുരേന്ദ്രന്റെ കത്ത്
ബ്രഹ്മപുരം തീപിടുത്തതി കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ തേടി സംസ്ഥാന ബിജെപി. വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും ഒരു വിദഗ്ദ്ധസംഘത്തെ കൊച്ചിയിലേക്കയയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. Brahmapuram fire: K Surendran’s letter seeking central government’s intervention മാലിന്യ പ്ലാന്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. കൊച്ചിക്കാർ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന് പുറത്താണ് […]
പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകള്‍
പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയ എസ്.എഫ്.ഐ നേതാക്കളുടെ മൊബൈലിലേക്ക് പരീക്ഷാ സമയത്ത് അസാധാരണ തോതിൽ എസ്.എം.എസുകൾ വന്നു. ശിവ രഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകളാണ്. 2.16 മുതല്‍ മൂന്ന് മണി വരെയാണ് പ്രതികളുടെ പി.എസ്.സി പ്രൊഫൈലിൽ നൽകിയിട്ടുളള മൊബൈൽ നമ്പരിലേക്ക് മെസേജുകള്‍ വന്നത്. സൈബർ പൊലീസിന്റെ കണ്ടെത്തലുകളാണ് ഇക്കാര്യത്തില്‍ നിർണായകമായത്. ക്രമക്കേട് കണ്ടെത്താനായില്ലെന്നായിരുന്നു ആഭ്യന്തര വിജിലൻസിന്റെ ആദ്യ റിപ്പോർട്ട്. ചോദ്യ പേപ്പർ പുറത്തേക്ക് പോയതിൽ ഇപ്പോഴും ദുരൂഹതയുണ്ട്.
സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച്
ഗൂഢാലോചനയില്‍ നിരവധി പേരെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്. അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി. ഗൂഢാലോചനയില്‍ നിരവധി പേരെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.