കർദ്ദിനാളിനെതിരായ വ്യാജ രേഖ കേസിൽ ഫാദർ പോൾ തേലക്കാട് അടക്കമുള്ള വൈദികർക്കെതിരെ ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് പോലീസ്. വ്യാജരേഖയിലൂടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അപമാനിക്കാൻ ശ്രമിച്ചതില്‍ ഫാദർ പോൾ തേലക്കാട്, ഫാദർ ആന്‍റണി കല്ലൂക്കാരൻ എന്നിവരുടെ പങ്കിനെ പറ്റി തെളിവുകള്‍ ലഭ്യമായെന്നാണ് പൊലീസ് പറയുന്നത്.
വ്യാജ രേഖ കേസിലും ഭൂമി ഇടപാടിലും കർദ്ദിനാളിനെ പിന്തുണച്ച് കെ.സി.ബി.സി സെക്രട്ടറി ഇറക്കിയ സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത കെ.സി.ബി.സി അധ്യക്ഷൻ ആർച്ച് ബിഷപ് സൂസെപാക്യത്തിന് പരാതി നൽകും. കെ.സി.ബി.സി സര്‍ക്കുലറിനെതിരെ അതിരൂപത പരാതി നല്‍കും. സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട വ്യാജ രേഖ നിർമ്മിക്കാനുള്ള ഗൂഡാലോചന നടന്നത് പ്രളയ ദിവസമാണന്നാണ് പൊലീസ് പറയുന്നത്.
കേസിലെ മൂന്നാം പ്രതി ആദിത്യനും വൈദികരും ഒരുമിച്ചുണ്ടായെന്നതിന്‍റെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് കണ്ടെത്തി. ഒപ്പം വൈദികന്‍റെയും ആദിത്യയുടെയും ലാപ് ടോപ്പിൽ നിന്ന് ലഭിച്ച ഇ മെയിൽ രേഖകളുടെ സൈബർ ഫോറൻസിക് റിപ്പോർട്ടും പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാതെ വൈദികരെ അറസ്റ്റ് ചെയ്യണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. ഇക്കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗമിക്കുന്ന ചൊവ്വാഴ്ച പോലിസ് കോടതിയെ അറിയിക്കും.
ഇതിനിടെ, വ്യാജ രേഖ കേസിലും ഭൂമി ഇടപാടിലും കർദ്ദിനാളിനെ പിന്തുണച്ച് കെ.സി.ബി.സി സെക്രട്ടറി ഇറക്കിയ സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത കെ.സി.ബി.സി അധ്യക്ഷൻ ആർച്ച് ബിഷപ് സൂസെപാക്യത്തിന് പരാതി നൽകും. മെത്രാൻ സമിതിയിൽ ആലോചിക്കാത്ത കാര്യങ്ങളാണ് സർക്കുലറിലൂടെ സെക്രട്ടറി പുറത്ത് വിട്ടത്. ഈ കുറിപ്പ് മാധ്യമങ്ങൾക്ക് നൽകാൻ മാത്രമായിരുന്നു തീരുമാനം അത് പള്ളികളിൽ വായിക്കണമെന്നത് കെ.സി.ബി.സി സെക്രട്ടറി എഴുതി ചേർത്തതാണെന്നും ഇത് അന്വേഷിക്കണമെന്നുമാണ് അതിരൂപതയുടെ നിലപാട്.