മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസ് വാദങ്ങള്‍ കള്ളമെന്ന് വിവരാവകാശ രേഖ. അപകട സമയത്ത് സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു എന്ന് വിവിരാവകാശ രേഖയില്‍ പറയുന്നു. കെ.എം ബഷീര്‍ അപകടത്തില്‍ പെട്ട സമയത്ത് സി.സി.ടി.വി പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു പൊലീസ് വാദം
Related News
വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് ഓടിക്കാന്‍ ദീപമോളെത്തും
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം സ്വദേശിനി ദീപമോള്‍ ചുമതലയേല്‍ക്കും. കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8 രാവിലെ 10.45ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി […]
ഇന്ധന വില വർധന; കാളവണ്ടി സമരം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാളവണ്ടി സമരം സംഘടിപ്പിച്ചു. തിരുവന്തപുരത്ത് രാജ് ഭവന് സമീപം ബാരിക്കേഡുകൾ തീർത്ത പൊലീസ് സമരത്തെ തടഞ്ഞു. പിന്നാലെ റോഡ് ഉപരോധിച്ച പ്രവർത്തകർ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു. കാവടിയർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഭാരവാഹികൾ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു. കാളവണ്ടിയിൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം വച്ചുകെട്ടിയാണ് പ്രതിഷേധ സമരം അരങ്ങേറിയത്.
നിമിഷപ്രിയയുടെ വധശിക്ഷ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും
യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാടറിയിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് യെശ്വന്ത് വർമ്മയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്. വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ […]