പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നി വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് തുടരരുത്.
ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോട് പെരുമാറുന്ന രീതി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. നിർദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും.
നിർദേശത്തിനു വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി നടപടിയെടുക്കും. മാധ്യമങ്ങൾ വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി ഉടൻതന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സേനയുടെ സത്പ്പേരു കളയുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.