തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത്. നേമം സോണൽ ഓഫീസിലെ തിരിമറി അന്വേഷിക്കണമെന്നാണ് ആവശ്യം. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ആറ്റിപ്ര സോണൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഷ്ടമായ തുക പ്രതികളായ ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചു പിടിക്കാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭയിൽ നിന്ന് 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ. അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭ. 33 ലക്ഷം […]
നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം സംസ്കരിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ വലിയ ജനാവലിയുണ്ടായിരുന്നു. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധിപേര്‍ സംസ്കാര ചടങ്ങിനെത്തി. മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരെ ഒരു കുഴിയിലാണ് സംസ്കരിച്ചത്. 20ാം തിയതി രാത്രി 9.30നാണ് 15 അംഗ സംഘം ധാമന് എവറസ്റ്റ് പനോരമ റിസോട്ടില്‍ എത്തിയത്. നാല് മുറികള്‍ ബുക്ക് ചെയ്തിരുന്നു. ഇതില്‍ ഒരു മുറിയിലായിരുന്നു തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, […]
കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]