രാജ്കുമാറിന്റെ മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം രാജ്കുമാറിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് കൊണ്ടു വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തിയത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊട്ടലുണ്ട് ശരീരത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വ്യക്തത തേടുന്നതിന് വേണ്ടിയാണ് തെളിവെടുപ്പ്.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ അസിസ്റ്റന്റ് പൊലീസ് സര്‍ജന്‍ ജോസുകുട്ടി എച്ച്.ഒ.ഡി രഞ്ജു രവീന്ദ്രന്‍ ചന്ദ്രന്‍ എന്നിവരില്‍ നിന്നും ആണ് മൊഴി രേഖപ്പെടുത്തിയത്. കൂടാതെ അതെ മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിക്കപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
എന്നാല്‍ ചികിത്സ നിഷേധിച്ചിട്ടില്ല എന്നും രാജ്കുമാറിനെ എന്നെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നിട്ടുണ്ടെന്നതില്‍ സംശയമുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി. യൂറോളജി വിഭാഗത്തില്‍ കൊണ്ടുവന്ന ഒരാളെ നാളെ സ്‌കാനിങ്ങിന് പറഞ്ഞ് അയച്ചെങ്കിലും ഇയാളെ തിരികെ കൊണ്ടുവന്നില്ലെന്നാണ് പറയുന്നത്. ഇത് രാജ്കുമാര്‍ ആണോ എന്ന് പരിശോധിച്ചുവരികയാണെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.