Kerala

പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു

പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ നഗരസഭ സെക്രട്ടറിയും വി.കെ ശ്രീകണ്ഠന്‍ എം.പിയും പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫക്‌സുകള്‍ താഴെക്കിട്ടത്.

പ്രധാനമന്ത്രിയുടെയും, അതിത്ഷായുടെയും ഫോട്ടോ പതിച്ച ഫ്‌ലക്‌സ് കൂടാതെ ജയ് ശ്രീറാം എന്നെഴുതിയ ഫ്‌ലക്‌സും പ്രദര്‍ശിപ്പിച്ചു. നഗരസഭ കാര്യയത്തിന് മുകളില്‍ കയറി മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും , മുദ്രാവാക്യം വിളിക്കുകയും ചെയ്തത് നിയമ വിരുദ്ധമാണ്.

പാലക്കാട് നഗരത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കാനും , വര്‍ഗീയ ധ്രുവീകരണത്തിനുമായാണ് ഫ്‌ലക്‌സ് പ്രദര്‍ശിപ്പിച്ചതെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു.

വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാനര്‍ത്ഥികള്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്‌ലക്‌സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷാവീഴ്ച്ചയാണ്. നഗരസഭ കെട്ടിടത്തിന് മുന്‍വശത്തെ ചുവരിലൂടെ താഴേക്കിടാന്‍ പറ്റുന്ന രീതിയിലുള്ള ഫ്‌ലക്‌സാണ് പ്രദര്‍ശിപ്പിച്ചത്. മുന്‍കൂട്ടി ആസൂത്രണമുള്ളതിനാല്‍ മാത്രമാണ് ഇത് ചെയ്യനായത്