കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. 1008 ഗ്രാം സ്വർണം പൊലീസ് പിടിച്ചെടുത്തു. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റൂർ സ്വദേശി ഫാറൂഖ് (47) ആണ് അറസ്റ്റിലായത്. ക്യാപ്‌സ്യൂൾ രൂപത്തിൽ പൊതിഞ്ഞ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കടത്ത് ശ്രമം. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വർണക്കടത്ത് കേസാണിത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/12/Police-gold-hunt-again-in-Karipur-Airport-.jpg?resize=1200%2C642&ssl=1)