കൂടത്തായ് കൊലപാതക പരന്പരയില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. സിലി വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആദ്യ ശ്രമത്തില്‍ സിലിയെ കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും ജോളിക്ക് സാധിച്ചില്ലെന്നും രണ്ടാം ശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആകെ 165 സാക്ഷികളാണുള്ളത്. കൂടത്തായി കേസിലെ ആറു കേസുകളിലും സ്പെഷ്യൽ പ്രൊസിക്യൂട്ടർ ആയി അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണനെ നിയമിച്ചു.
