കൊച്ചി പോണേക്കരയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി.49 എൽഎസ്ഡി സ്റ്റാമ്പുകളും, പത്തൊമ്പതര ഗ്രാം എംഡിഎംഎ യും ഇവരിൽ നിന്ന് കണ്ടെടുത്തു.നഗരത്തിലെ സ്ഥിരം ലഹരി മരുന്ന് വിൽപ്പനക്കാരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികൾ തന്നെയായ ബിനു ജോസഫ്, എ എസ് ഇമ്മാനുവൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന തൃശൂർ സ്വദേശിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/08/DRUGS-IN-KOCHI.jpg?resize=1200%2C642&ssl=1)