കൊല്ലം പരവൂരിൽ പൊലീസ് അർധരാത്രി വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയുടെ വീട്ടിലാണ് പൊലീസ് അതിക്രമം നടന്നതായി പരാതി. വനിതാ പൊലീസില്ലാതെയാണ് അര്ധരാത്രി പൊലീസ് എത്തിയതെന്നും പരാതിയുണ്ട്.
Related News
ലക്ഷദ്വീപില് ഇന്ന് തെരഞ്ഞെടുപ്പ്
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ലക്ഷദ്വീപും ഇന്ന് ബൂത്തിലേക്ക്. ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപില് 55,057 വോട്ടര്മാരാണുള്ളത്. കോണ്ഗ്രസും എന്.സി.പിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. വാശിയേറിയ പ്രചരണത്തിനൊടുവിലാണ് ഇന്ന് ദ്വീപു നിവാസികള് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ജനവാസാ മേഖലയായ പത്ത് ദ്വീപുകളിലും കൂടി 55,057 വോട്ടര്മാര് മാത്രമാണ് ഈ ലോകസഭാ മണ്ഡലത്തിലുള്ളത്. ഇതില് ആന്ത്രേത്ത് ദ്വീപില് 10212 വോട്ടര്മാരുണ്ട്. ചെറിയ ദ്വീപായ ബിത്രയില് 255 വോട്ടര്മാര് മാത്രമാണുള്ളത്. 51 പോളിംഗ് സ്റ്റേഷനുകളാണ് ദീപില് ക്രമീകരിച്ചിട്ടുള്ളത്. കുറഞ്ഞ […]
കുറവൻകോണം കൊലപാതകം : പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ
കുറവൻകോണം കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. തമിഴ്നാട് സ്വദേശിയാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനാണെന്നാണ് സൂചന. കുറവൻകോണം കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ ട്വന്റിഫോറിന് ലഭിച്ചിരുന്നു. ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്. വിനീതയെന്ന മുപ്പത്തിയെട്ടുകാരിയാണ് കുറുവൻകോണത്ത് കഴിഞ്ഞ ഞായറാഴ്ച […]
സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, തീരുമാനമാകുന്നതിന് മുമ്പ് മാധ്യമങ്ങൾ വാർത്ത നൽകി; ഇ പി ജയരാജൻ
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റേയും സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം. ഡിവൈഎഫ്ഐ മുതല് ശിശുക്ഷേമ സമിതി, സിഐടിയു എന്നിവയിലെല്ലാം ഔദ്യോഗിക പദവികള് വഹിച്ച വ്യക്തിയാണ് അരുണ് […]