Kerala

പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി; കൂട്ടംകൂടിയവരും നടത്തിപ്പുകാരനും കസ്റ്റഡിയിൽ

പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൂട്ടംകൂടിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടത്തിപ്പുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കാളച്ചന്തയിൽ വൻ ജനതിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. രാവിലെ മുതൽ എത്തിയത് നൂറ് കണക്കിന് കച്ചവടക്കാരാണ്. കാളച്ചന്ത അടയ്ക്കാൻ നഗരസഭ നേരത്തെ തന്നെ നോട്ടിസ് നൽകിയിരുന്നു. നിർദേശം ലംഘിച്ചും ചന്ത പ്രവർത്തിച്ചതിന് പിന്നാലെയാണ് പൊലീസ് എത്തി നടത്തിപ്പുകാരെയും കൂട്ടംകൂടിയവരെയും കസ്റ്റഡിയിലെടുത്തത്.

ആലുവ, മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം വേഗത്തിൽ നടക്കുന്നതിനാൽ പൊലീസുകാർക്ക് മാത്രമായി പെരുമ്പാവൂരിൽ നേരത്തെ തന്നെ ഒരു ക്വാറന്റീൻ കേന്ദ്രം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ആലുവയിലും മുവാറ്റുപുഴയിലും സമാന രീതിയിൽ ക്വാറന്റീൻ കേന്ദ്രം ആരംഭിക്കാൻ എറണാകുളം റൂറൽ എസ്പി കാർതിക്ക് പറഞ്ഞു. പൊലീസുകാർ ക്വാറന്റീനിൽ പ്രവേശിച്ചാലും പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമായിരിക്കാനാണ് ഈ ക്വാറന്റീൻ സെന്ററുകളുടെ ലക്ഷ്യം.