കോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൌണിലേക്ക് കൊണ്ടുവന്ന അരിയില്‍ വിഷാംശം. ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പരിശോധനയില്‍ അലുമിനിയം ഫോസ്ഫറേറ്റ്കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. അരിയുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചു.
Related News
ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് മാത്യു കുഴൽനാടൻ
കിഫ്ബിക്കെതിരായ കേസിന് പിന്നിൽ ആർ.എസ്.എസാണെന്ന് ധനമന്ത്രി തോമസ് ഐസക്. റാം മാധവുമായി ചർച്ച നടത്തിയ ശേഷമാണ് മൂന്നാമത്തെ ഹർജി തയ്യാറാക്കിയതെന്നും ധനമന്ത്രി ആരോപിച്ചു. ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു. കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ ഉന്നതതല ആർ.എസ്.എസ് ഗൂഢാലോചനയാണെന്ന വാദമാണ് ധനമന്ത്രി ഇന്ന് മുന്നോട്ട് വെച്ചത്. പരാതിക്കാരനും റാം മാധവും ലോ പോയിൻറ് ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. ഇവരുടെ വക്കാലത്ത് ഏറ്റെടുത്ത കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ […]
സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ്; 1715 രോഗമുക്തി
സംസ്ഥാനത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1715 പേര്‍ക്ക് രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. […]
ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ അന്തരീഷ മലിനീകരണം രൂക്ഷമാകുന്നു
ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ അന്തരക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും മലനീകരണ തോത് 400ന് അടുത്തെത്തി. മലിനീകരണ തോത് കുറക്കാനുള്ള കെജ്രിവാള് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അപ്പുറത്ത് നില്ക്കുന്ന ആളെ പോലും കാണാനാകാത്ത തരത്തിലുള്ള പുക മഞ്ഞ് ആവരണത്തോടെയായിരുന്നു നേരം പുലര്‍ന്നത്. വെയില് ഉദിച്ചതോടെ നിലമെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ മലിനീകരണതോത് കുറവാണ്. പടക്ക ഉപോഗത്തിലടക്കം കെജ്രിവാള് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഏറെക്കുറെ ഫലം കണ്ടിട്ടുണ്ട്. മലിനീകരണം കുറക്കാന്‍ വെള്ളം സ്പ്രേ ചെയ്യലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ […]