പോക്സോ കേസിൽ 26കാരന് 65 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ. വയനാട് മീനങ്ങാടിയിൽ 12കാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ 26 കാരനെയാണ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്കൊപ്പം 5.10 ലക്ഷം രൂപ പിഴയും വയനാട് അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചു. 2016 മുതൽ കുട്ടിയെ മൂന്ന് വർഷത്തോളം സ്ഥിരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/12/pocso-case-youth-65-year-imprisonment.jpg?resize=1200%2C642&ssl=1)