പോക്സോ കേസില്‍ മോൻസന്‍ മാവുങ്കലിന്‍റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. മോൻസന്‍റെ മുന്‍ മാനേജര്‍ ജിഷ്ണുവിനെ പ്രധാന സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സനാണ് ഒന്നാം പ്രതി. മുന്‍ മാനേജര്‍ ജിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
മറ്റ് പെണ്‍കുട്ടികളെയും സമാന രീതിയില്‍ മോന്‍സന്‍ ഉപയോഗിച്ചിരുന്നതായി ജിഷ്ണു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കേസില്‍ ജിഷ്ണുവിനെ സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോൻസൻ്റെ സഹായി ജോഷിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസിൽ ഇന്ന് മോൻസൻ്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം.
അതേ സമയം പുരാവസ്തു തട്ടിപ്പു കേസിൽ മോൻസന്‍ മാവുങ്കലുമായുള്ള പണമിടപാടിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും.