തിരുവനന്തപുരം വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. വിതുര ചായം സ്വദേശിയായ സജിൻ (17) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ മരത്തിൽ തുങ്ങിയ നിലയിൽ ആയിരുന്നു സജിനി കണ്ടെത്തിയത്. ചന്ദ്രൻ – ഷീലാ ദമ്പതികളുടെ മകനായ സജിൻ പനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. സംഭവത്തിൽ വിതുര പോലീസ് കേസെടുത്തു. ആത്മഹത്യ എന്ന് പൊലീസ് സംഘം അറിയിച്ചു.
Related News
ഓക്സിജൻ പ്ലാന്റിലെ പൊട്ടിത്തെറി: അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിർദേശം
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. പ്ലാന്റ് പൂർണമായും തകർന്നു.
എറണാകുളം തിരുമാറാടി പഞ്ചായത്തിൽ ക്വാറി മാഫിയയുടെ തേർവാഴ്ച
എറണാകുളം തിരുമാറാടി പഞ്ചായത്തിൽ ക്വാറി മാഫിയയുടെ തേർവാഴ്ച. രണ്ട് വാര്ഡുകളിലായി പ്രവര്ത്തിക്കുന്നത് ഏഴ് ക്വാറികള്. പഞ്ചായത്ത് റോഡിടിച്ചും ഖനനം നടത്തുന്നു, പ്രതിഷേധിച്ചവരെ കേസില് കുടുക്കുന്നു, ഒന്നും അറിയാതെ പഞ്ചായത്ത് പ്രസിഡന്റ്.
വോട്ടര് പട്ടികയിലെ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല് വിവരങ്ങള് കൈമാറി രമേശ് ചെന്നിത്തല
കൂടുതല് മണ്ഡലങ്ങളിലെ വോട്ടര് പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 9 ജില്ലകളിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയത്. അഞ്ച് മണ്ഡലങ്ങളിലെ ആവര്ത്തന വോട്ട് സംബന്ധിച്ച വിവരങ്ങള് ഇന്നലെ കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് നല്കിയ കണക്ക് പ്രകാരം കൂടുതല് ആവര്ത്തന വോട്ടുള്ളത് തവനൂരിലാണ്. 4395 വോട്ടുകളാണ് മണ്ഡലത്തില് ആവര്ത്തന വോട്ടുള്ളത്. പലയിടങ്ങളിലും കോണ്ഗ്രസ് പ്രവര്ത്തകരുടെ വോട്ടില് മറ്റു ചില പ്രത്യേക പാര്ട്ടിക്കാര് കള്ളവോട്ട് ചെയ്യുന്നതായി […]