പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് ടി.സി. നൽകാൻ പ്ലസ് വൺ -പ്ലസ് ടു ഫീസ് ഒരുമിച്ചടക്കണമെന്ന് സ്വകാര്യ സ്കൂൾ ആവശ്യപ്പെട്ടതായി പരാതി .നിലമ്പൂർ ഗുഡ് ഷെപ്പേർഡ് സ്കൂളാണ് ടി.സി.നൽകുന്നതിന് ഒരു ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ടത്. ഏകജാലക സംവിധാനത്തിൽ പ്ലസ് ടുവിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്കൂൾ മാനേജ്മെന്റിന്റെ ഭീഷണി.
Related News
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പൊലീസ് പിടികൂടി.മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന് (30) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
വിവരാവകാശ പ്രവര്ത്തകന് ഷിജുവിന്റെ തിരോധാനം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
കൊരട്ടിയിലെ വിവരാവകാശ പ്രവര്ത്തകന് ഷിജു ചുനക്കര (36) യുടെ തിരോധാനത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഷിജുവിന് ഭൂമാഫിയകളുടെ ഭൂഷണിയുണ്ടായിരുന്നതായി ഭാര്യ പറഞ്ഞു. ഭൂമിയിടപാട്, പാടം നികത്തല്‍ എന്നീ വിഷയങ്ങളില്‍ വിവരാവകാശ രേഖകള്‍ ഷിജു ശേഖരിച്ചിരുന്നു. ഡിസംബര്‍ 31നാണ് ഷിജുവിനെ കാണാതായത്. കാണാതായിട്ട് 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. അതേസമയം ഷിജു വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതായി വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. കെപിഎംഎസ് ചാലക്കുടി മുന്‍ ഏരിയാ പ്രസിഡന്റ് കൂടിയാണ് കാണാതായ ഷിജു. പൊലീസ് പറയുന്നതുപോലെ ഷിജു വീട്ടില്‍ […]
എം.കെ.സ്റ്റാലിൻ വീണ്ടും ഡിഎംകെ അധ്യക്ഷൻ
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ തുടർച്ചയായി രണ്ടാം തവണ ഡിഎംകെ അധ്യക്ഷനായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മുതിർന്ന നേതാവും ജലവിഭവ മന്ത്രിയുമായ എസ്.ദുരൈ മുരുകൻ ജനറൽ സെക്രട്ടറിയായും മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ടി.ആർ.ബാലു ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു ( M K Stalin elected again as DMK chief ). കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയെ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായും പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രി സുബ്ബുലക്ഷ്മി ജഗദീശൻ ഈയിടെ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് കനിമൊഴിയുടെ നിയമനം. മന്ത്രിമാരായ […]