India Kerala

മരട് ഫ്ലാറ്റ് പൊളിക്കല്‍; സജ്ജീകരണങ്ങൾ പൂര്‍ത്തിയായി, ആശങ്കകള്‍ വേണ്ടെന്ന് കമ്മീഷണര്‍

മരടിൽ നിശ്ചയിച്ച പ്രകാരം നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു. യാതൊരു വിധത്തിലുള്ള ആശങ്കകൾക്കും അടിസ്ഥാനമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ അറിയിച്ചു.

ഗോൾഡൻ കായലോരം ഫ്ലാറ്റിലാണ് ഏറ്റവും അവസാനമായി സ്ഫോടക വസതുക്കൾ നിറച്ചത്. ഫ്ലാറ്റുകൾ സ്ഫോടനത്തിന് സജ്ജമാക്കിയതോടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇനി മുൻഗണന. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പൊലീസ് കമ്മീഷണർ ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ഫ്ലാറ്റുകളിൽ പരിശോധന നടത്തി. നിശ്ചയിച്ച പ്രകാരം ഫ്ലാറ്റുകളിൽ സുരക്ഷിതമായി സ്ഫോടനം നടക്കുമെന്ന് വിജയ് സാക്കറെ അറിയിച്ചു. പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതിലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഫോടനം നടക്കുന്ന ദിവസം രാവിലെ 9 മണി മുതൽ നിരോധനാജ്ഞ നിലവിൽ വരും. അതീവ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഉണ്ടാവുക. സ്ഫോടന ദിവസത്തെ ക്രമീകരണങ്ങൾ പൊതുജ നങ്ങളെ അറിയിക്കുന്ന പ്രവർത്തനങ്ങളാണ് ഇനി നടക്കുക. ജനുവരി 10ന് മോക്ഡ്രിൽ നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തും