മഞ്ചേശ്വരത്ത് പ്രധാന മത്സരം ബി.ജെ.പിയുമായാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാലായിലേത് പോലുള്ള പ്രശ്നങ്ങള് മഞ്ചേശ്വരത്ത് ഇല്ല. മഞ്ചേശം മണ്ഡലത്തില് മുസ്ലിം ലീഗില് ഭിന്നതയില്ലെന്നും എണ്ണയിട്ട യന്ത്രം പോലെ അംഗങ്ങള് പ്രവര്ത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തില് യു.ഡി.എഫ് സ്ഥാനാര്ഥി എം.സി ഖമറുദ്ദീന് വിജയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related News
കേരളത്തില് ഇന്ന് 2212 പേര്ക്ക് കോവിഡ്; 5037 പേര്ക്ക് രോഗമുക്തി
കേരളത്തില് ഇന്ന് 2212 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര് 141, കണ്ണൂര് 114, പത്തനംതിട്ട 97, കാസര്കോട് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനെയാണ് ജില്ലകളില് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 […]
ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി; സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാം
ലക്ഷ്വദീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി. മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാൻ ശിപാർശ. സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ് വിമാനത്താവളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ക്യാമ്പെയിൻ നടക്കുകയാണ്. 2026 മാർച്ച് 31 ഓടെ അത്യാധുനിക വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്നാണ് വിവരം. ഐലാൻഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിൽ പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് ലക്ഷ്യം. പ്രധാനമന്ത്രി ദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച് […]
അംഗൻവാടിയിൽ വെച്ച് തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരൻ മരിച്ചു
തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാൽ ആണ് മരിച്ചത്. അംഗൻവാടി വിദ്യാർത്ഥി കൂടിയായ ജലാൽ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗൻവാടിയിൽ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുരുങ്ങിയത്. കുട്ടിയെ ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.