കേരളം മിനി പാകിസ്താനാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. കേരളത്തിലെ വിവിധ കാമ്പസുകൾ തീവ്രവാദത്തിന്റെ സ്ലീപിങ് സെല്ലുകളാണെന്നും മാർക്സിസ്റ്റ് പാർട്ടി ഉദാര സമീപനമാണ് ഭീകരവാദത്തോട് സ്വീകരിക്കുന്നതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ജിഹാദി സംഘടനയാണ് ലീഗെന്ന സംശയം ബിജെപിക്കുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
Related News
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിയോടുകൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകൡ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത് അഞ്ച് ദിവസത്തേക്ക് 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടായേക്കും. വടക്കന്‍ കര്‍ണാടക മുതല്‍ കോമറിന് വരെയുള്ള മേഖലകളിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴ ലഭിക്കുക. […]
സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 21 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 92731 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 4257 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. രോഗബാധിതരിൽ 59 പേർ ആരോഗ്യപ്രവർത്തകരാണ്. ഇന്ന് 36599 സാമ്പിളുകൾ പരിശോധിച്ചു. 7469 പേർ രോഗമുക്തരായി.
കേന്ദ്ര വനംമന്ത്രി വയനാട്ടിൽ വരുന്നത് രാഹുല്‍ ഗാന്ധിക്കെതിരെ പറയാൻ, സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം; യുഡിഎഫ്
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് യുഡിഎഫ്. ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്റേത് ഹീനമായ ഭാഷയെന്ന് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ബേലൂര്‍ മഖ്ന കൊലപ്പെടുത്തിയ അജീഷിന് കര്‍ണാടക ധനസഹായം നല്‍കിയതിനെതിരെ ബിജെപി പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആശ്വാസ ധനം നല്‍കുന്നതിനെ പോലും എതിര്‍ക്കുന്നതാണ് ബിജെപിയുടെ സമീപനമെന്നും ടി സിദ്ദിഖ് പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ എന്തെങ്കിലും പറയാമെന്ന് കരുതിയാണ് കേന്ദ്രമന്ത്രി വരുന്നതെന്നും ജനം കേന്ദ്രമന്ത്രിയെ തള്ളിപ്പറയുമെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു. ഇതിനിടെ വന്യജീവികളെ […]