പനമരം പുഞ്ചവയലില്വെച്ച് യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചുവെന്ന് പരാതി. എൽ.ഡി.എഫ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇതേതുടർന്ന് വയനാട് പനമരം പോലീസ് സ്റ്റേഷൻ യു.ഡി.എഫ് പ്രവർത്തകർ ഉപരോധിച്ചു. കുറ്റക്കാരെ വേഗത്തിൽ അറസ്റ്റ് ചെയ്യാമെന്ന ഡി.വൈ.എസ്.പിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം മാനന്തവാടിയിലും ജയലക്ഷ്മിയുടെ പ്രചാരണം അലങ്കോലമാക്കാൻ ശ്രമമുണ്ടായിരുന്നുവെന്നും പ്രവർത്തകർ ആരോപിച്ചു.
Related News
രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച; മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം
തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. തിരുവനന്തപുരം മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള വഴിയിലാണ് സംഭവം.പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദം ഇല്ല. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഈ വാഹന വ്യൂഹത്തില്‍ എട്ടാമത്തെ വാഹനത്തിന്റെ പുറകിലായാണ് മേയറുടെ വാഹനം കയറിയത്. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്റ് സേവ്യേര്‍സ് മുതല്‍ […]
‘ഉമ്മന്‍ ചാണ്ടിക്ക് ഏത് സ്ഥാനം കിട്ടുന്നതിലും സന്തോഷിക്കുന്ന ആളാണ് ഞാന്‍’ വിശദീകരണവുമായി ചെന്നിത്തല
അധികാരത്തിൽ എത്തിയാൽ ഉമ്മൻ ചാണ്ടി ഒരു ടേം കൂടി മുഖ്യമന്ത്രി പദവിയിൽ വരുമെന്നത് മാധ്യമങ്ങളുടെ പ്രചാരണമാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ചെന്നിത്തല. താൻ പറയാത്ത കാര്യങ്ങളാണ് വാർത്തയായി നൽകുന്നത്. ഉമ്മൻചാണ്ടി ഏത് സ്ഥാനത്ത് വരുന്നതിലും എതിർപ്പില്ലെന്നും അദ്ദേഹത്തിന് സ്ഥാനം കിട്ടുന്നതില്‍ സന്തോഷിക്കുന്ന ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു. ഒരു തരത്തിലുമുള്ള ചർച്ചകളും നടന്നിട്ടില്ലെന്നാണ് താൻ പറഞ്ഞത്, തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാറില്ല, ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു […]
താമരശേരി ചുരം ഒമ്പതാം വളവിൽ ലോറി താഴേക്ക് പതിച്ചു; ഡ്രൈവർക്ക് പരുക്ക്
കോഴിക്കോട് താമരശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി കൊക്കയിലേക്ക് പതിച്ചു.ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെ ആണ് അപകടം.ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണത്. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. തമിഴ്നാട് സ്വദേശി രവികുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, കൽപ്പറ്റയിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് ചുരം സംരക്ഷണ സമിതി […]