പി.സി ജോര്‍ജിനെ മുന്നണിയിൽ എടുക്കില്ലെന്ന് പി.ജെ ജോസഫ്. യു.ഡി.എഫ് സ്വതന്ത്രനായി പി.സി ജോര്‍ജിന് മത്സരിക്കാമെന്നും മുന്നണി പുറത്തുനിന്ന് പിന്തുണക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ അടക്കമുള്ള അതിരുകടന്ന അവകാശ വാദങ്ങൾ വേണ്ടെന്നും പൂഞ്ഞാർ നഷ്ടപ്പെടാതിരിക്കാനാണ് പിസി ജോർജ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ പി.ജെ ജോസഫിന്‍റെ മകൻ മകൻ അപു ജോൺ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വന്ന വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചു. നിലവിൽ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ആണ് മകനെന്നും കുറച്ച് കാലം കൂടി പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം മത്സരിക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാർട്ടിയിൽ കുറേക്കൂടി സജീവമാകണമെന്നും ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. മലബാറിൽ അടക്കം സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിലെ ഗ്രൂപ്പ് കളി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ആയെന്നും ഇസ്ലാമോ ഫോബിയ പടർത്താൻ സി.പി.എം മനപൂർവ്വം ശ്രമിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.