India Kerala

ജോസ് കെ മാണിയുടെ പക്വതയില്ലായ്മ തോല്‍വിക്ക് കാരണം- പി.ജെ ജോസഫ്

കേരള കോണ്‍ഗ്രസിന്‍റെ ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാകാത്തത് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. എന്തുകൊണ്ട് പാലായിൽ ജയം ഉണ്ടായില്ല എന്ന് യു.ഡി.ഫ് പഠിക്കണമെന്നും പിജെ ജോസഫ് പറഞ്ഞു.

പാർട്ടിയിലെ ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കങ്ങൾ സ്ഥിതി വഷളാക്കി. മധ്യസ്ഥ ചർച്ചകൾക്ക് ജോസ് കെ മണി ഇടം നൽകിയില്ല. ജയസാധ്യതയുള്ളതും സ്വീകാര്യനുമായ സ്ഥാനാര്‍ഥിയെ കണ്ടെത്തണം എന്ന് യു.ഡി.ഫിനെ അറിയിച്ചിരുന്നെന്നും പി.ജെ കൂട്ടിച്ചേര്‍ത്തു.

പ്രശ്നമുണ്ടാക്കിയത് ആരാണെന്ന് യുഡിഎഫ് നേതൃത്വം പരിശോധിക്കണം. ചിഹ്നം മേടിക്കാന്‍ ജോസ്.കെ.മാണി വിഭാഗം തയ്യാറായില്ല. ജോസ് കെ മാണിയുടെ പക്വതയില്ലായ്മ തോല്‍വിക്ക് കാരണമായെന്നും കേരള രാഷ്ട്രീയമല്ല പാലായില്‍ ചര്‍ച്ചയായതെന്നും പി.ജെ കൂട്ടിച്ചേര്‍ത്തു. കെ.എം മാണിയുടെ പകരക്കാരൻ ആകാൻ ഇറങ്ങിയ സ്ഥാനാർഥി തോറ്റതിൽ വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.