Kerala

പിറവം നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്

പിറവം നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്. ജില്‍സ് പെരിയപുറം കേരളാ കോണ്‍ഗ്രസ് എം വിട്ടതോടെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യമായി. 14 അംഗങ്ങളാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. 13 പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഒരാള്‍ രാജിവച്ചതോടെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യനിലയിലാകും. ജില്‍സ് പിന്തുണ പിന്‍വലിച്ചതോടെയാണ് ഭരണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യ നിലയിലാകുക. നഗരസഭാ ഭരണം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിവരും. അങ്ങനെയെങ്കില്‍ നറുക്കെടുപ്പിലൂടെ മാത്രമേ അധ്യക്ഷ പദവികള്‍ നിശ്ചയിക്കാന്‍ കഴിയൂ ഏറെ കാലത്തിന് ശേഷമാണ് പിറവം നഗരസഭ എല്‍ഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ ജില്‍സിനെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ജില്‍സ് പെരിയപുറം പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയിലില്ലാത്ത ഡോ. സിന്ധുമോള്‍ ജേക്കബിന് പിറവം സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.