മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി, കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നതായും അറിയിച്ചു.
Related News
തിരിച്ചടി പ്രതീക്ഷിച്ചതിനേക്കാള്‍ വലുതെന്ന് ആര്.ബി.ഐ ഗവര്‍ണര്‍
കരുതയതിനേക്കാള്‍ വലിയ തിരിച്ചടിയാണ് സാമ്പത്തിക രംഗത്ത് ഉണ്ടായതെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്. സി.എൻ.ബി.ബി.സി-ടി.വി18 ന് നൽകിയ അഭിമുഖത്തിലാണ് ആർ.ബി.ഐ ഗവർണർ മനസ്സ് തുറന്നത്. ആദ്യപാദത്തില്‍ ജി.ഡി.പി 5.8 ശതമാനം വളരുമെന്ന കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. എന്നാൽ വളർച്ച അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നാണ് ദാസ് പറഞ്ഞത്. സൗദി ആരാംകോ ആക്രമണം രാജ്യത്തെ സമ്പദ് രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ഉടനെ വ്യക്തമാകും. സമ്പദ് രംഗത്തെ ഉത്തേജനത്തിനായി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. സ്ഥിതി നീണ്ടു നില്ക്കുകയാണെങ്കില് ധനകമ്മിയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഗവർണർ […]
കണ്ണൂർ ബോംബ് സ്ഫോടനം; പ്രധാന പ്രതി ഒളിവിൽ
കണ്ണൂർ തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി മിഥുൻ ഒളിവിൽ. മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന. പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ട വടകര സ്വദേശിയെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കും. ചേലോറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ വച്ച് ബോംബ് നിർമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ അക്ഷയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. […]
മുലായം സിങും മായാവതിയും പിരിയാന്‍ കാരണം
നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും ഒരേ വേദി പങ്കിടുന്നു. ബി.ജെ.പിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.പി ബി.എസ്.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റാലിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുക. 1995 ലെ എസ്.പി ബി.എസ്.പി സഖ്യ തകര്‍ച്ചയും മായാവതിക്ക് നേരെ മീരാഭായ് ഗസ്റ്റ് ഹൗസിലുണ്ടായ ആക്രമണവുമാണ് ഇരുവരും തമ്മിലുള്ള ശത്രുതക്ക് തുടക്കം കുറിച്ചത്. മീരാഭായ് ഗസ്റ്റ് ഹൗസില്‍ അന്ന് സംഭവിച്ചത് അയോധ്യയില്‍ രാം […]