സി.എ.എക്കെതിരെ നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രവാസി നികുതിയുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വികസന കാര്യങ്ങളില്‍ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Related News
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; ജനങ്ങളുടെ മെക്കിട്ട് കേറിയാല്‍ ദൗത്യ സംഘത്തെ ചെറുക്കുമെന്ന് എം എം മണി
മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ഉള്ള ദൗത്യ സംഘത്തെ വെല്ലുവിളിച്ച് സിപിഐഎം നേതാവ് എം എം മണി എം എല്‍ എ. ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കില്‍ ദൗത്യ സംഘത്തെ ചെറുക്കും എം എം മണി പറഞ്ഞു.(Evacuation of Munnar Encroachment-MM Mani) ദൗത്യ സംഘം കൈയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. ദൗത്യസംഘം നിയമപരമായി കാര്യങ്ങള്‍ ചെയ്യട്ടെ. കാലങ്ങളായി നിയമപരമായി താമസിച്ചു വരുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി ഒന്നും എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ തുരത്തുമെന്ന […]
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ
കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് നഗരസഭ. കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. അടുക്കള കെട്ടിടത്തിന് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഹോട്ടലിന് പ്രവർത്തനാനുമതി കൊടുത്തെന്ന് കണ്ടെത്തി. അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ . ഒരു കുടുംബത്തിലെ ആറുപേർക്കും ഭക്ഷ്യ വിഷബാധയേറ്റു . ആർപ്പൂക്കര സ്വദേശി […]
തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു
തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. മാര്‍ത്താണ്ഡം സ്വദേശി വിന്‍സെന്റാണ് മരിച്ചത്. കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ ഡ്യൂട്ടിക്കിടെയാണ് സംഭവം. കൊലക്കേസ് പ്രതി രാജ് കുമാറാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി കേരള- തമിഴ്നാട് പൊലീസ് സംയുക്തമായി തെരച്ചിൽ ആരംഭിച്ചു.