സംസ്ഥാനത്തുണ്ടായ പ്രളയത്തെ കേരളത്തിന്റെ മതനിരപേക്ഷ മനസ് ഒറ്റക്കെട്ടായി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരിതത്തില്‍ മത്സ്യതൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നെന്നും മുഖ്യമന്ത്രി ജനീവയില്‍ പറഞ്ഞു.
യൂറോപ്യന്‍ സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി, ജനീവയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. നവകേരള നിർമാണമാണ് സർക്കാർ ലക്ഷ്യം വക്കുന്നത്. പ്രളയാന്തരം പരിസ്ഥിതി സൗഹാർദ്ദപരമായ പുനർനിർമാണത്തിനാണ് നാം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.