പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലയിലെ വിധി കേരളത്തിലുണ്ടാകുന്ന പുതിയ പ്രവണതയുടെ പ്രതീകമാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്ന പ്രഖ്യാപനത്തിന്‍റെ വിജയമാണ് പാലായില്‍ കണ്ടത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ വിട്ടുപോയവര്‍ തിരികെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.