India Kerala

സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവർണറെ അറയിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവർണറെ മുൻകൂട്ടി അറിയിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം നിയമസഭയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. റൂൾസ് ഓഫ് ബിസിനസിലെ നിബന്ധങ്ങൾ ലംഘിച്ചിട്ടില്ല.

ഗവർണർ സർക്കാരിനെ രേഖാമൂലം എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഗവർണർക്ക് ചോദിച്ച വിശദീകരണത്തിന് രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയമല്ലെന്ന് ഗവർണറെ അറിയിച്ചു രേഖാമൂലമാണ് മുഖ്യമന്ത്രി സഭയെ ഇക്കാര്യം അറിയിച്ചത്.