എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി. ഇടതുസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങൾ കുമിള പോലെ പൊട്ടുന്നതാണ്. കോവിഡ് കാലത്തു മാത്രമാണ് എൽ.ഡി.എഫ് ക്ഷേമപെൻഷൻ എല്ലാ മാസവും നൽകിയത്. യു.ഡി.എഫിന്റെ അവസാന വർഷം ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം സി.പി.എം മുടക്കി. യു.ഡി.എഫ് എ.പി.എൽ ഒഴികെ എല്ലാവർക്കും അരി സൗജന്യമാക്കിയപ്പോൾ എൽ.ഡി.എഫ് സൗജന്യ അരി നിർത്തലാക്കിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Related News
പക്ഷിപ്പനി : കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി
പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്ത സംഭവത്തിൽ കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി. നഷ്ടപരിഹാരം ഇനിയും വൈകിയാൽ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറയുന്നു. താറാവ് ഒന്നിന് 200 രൂപയാണ് വില. ഇത് വർധിപ്പിക്കണമെന്ന് കർഷകർ ആവശ്യം ഉന്നയിച്ചു. പനി ബാധിച്ച് ചത്ത താറാവുകളുടെ വില കൂടി നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തണമെന്നും ഇറച്ചിയും മുട്ടയും സർക്കാർ നേരിട്ട് ശേഖരിച്ച് വിൽപ്പന നടത്താൻ സംവിധാനമൊരുക്കണമെന്നും കർഷകർ പറയുന്നു. തറാവ് കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുണ്ട്. ആലപ്പുഴയിലും കോട്ടയത്തുമാണ് താറാവുകൾക്ക് പക്ഷിപ്പനി […]
‘ഇവിടൊരാള് തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’; മന്ത്രി വി ശിവന്കുട്ടി
ഗോവയില് മുന് മുഖ്യമന്ത്രി ഉള്പ്പെടെ എട്ട് കോണ്ഗ്രസ് എംഎല്എമാര് ബിജെപിയില് ചേര്ന്ന പശ്ചാത്തലത്തിൽ രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വീണ്ടും പരിഹസിച്ച് മന്ത്രി വി ശിവന്കുട്ടി. ‘ഇവിടൊരാള് തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’ എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ശിവന്കുട്ടി തന്റെ ഫേസ്ബുക്കില് പങ്കുവച്ചത്. ഒന്ന് നടന്നാല് ഇതാണ് സ്ഥിയെങ്കില് എന്ന ചോദ്യവും ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി ചോദിക്കുന്നുണ്ട്. ഇന്നാണ് ഗോവ മുന് മുഖ്യമന്ത്രി ദിഗംബര് കമ്മത്ത് ഉള്പ്പെടെ എട്ട് […]
മണ്ണാര്ക്കാട് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്
പാലക്കാട് മണ്ണാര്ക്കാട് ആനമൂളിയില് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്. പുരുഷാധിപത്യത്തെ എതിര്ക്കാന് സ്ത്രീയും പുരുഷനും ഒന്നിക്കുക എന്ന ആഹ്വാനമാണ് പോസ്റ്ററിലുള്ളത്. മണ്ണാര്ക്കാട് പൊലീസെത്തി പോസ്റ്ററുകള് നശിപ്പിച്ചു. ആനമൂളി ആദിവാസി കോളനിക്ക് സമീപത്തുള്ള ബസ് സ്റ്റോപ്പിലാണ് സി.പി.ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരില് പോസ്റ്ററുകള് പതിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പും ഇതേ സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള് പതിച്ചിരുന്നു. സ്ത്രീ വിമോചനം സൂചിപ്പിക്കുന്ന പരമര്ശങ്ങളാണ് വനിതാദിനത്തില് പതിച്ച പോസ്റ്ററിലുള്ളത്. ഇന്നലെ വയനാട്ടില് ആദിവാസി നേതാവ് ജലീല് കൊല്ലപ്പെട്ട സംഭവം പോസ്റ്ററില് […]