ദേശീയപാത വികസന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനമെന്ന ചിരകാലാഭിലാഷത്തിന്റെ ചിറകരിയുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ദേശീയ പാതാവികസനം നടക്കാത്ത സാഹചര്യമാണുള്ളത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് ഞെട്ടലുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.