മുഖ്യമന്ത്രി പിണറായി വിജയൻ നെതർലൻഡ്‌സ് സ്ഥാനപതി മാർട്ടെൻ വാൻ ഡെൻ ബെർഗുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രളയാനന്തര പുനർ നിർമാണം ചർച്ചയായി. ഡൽഹി കേരളാ ഹൗസിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. നെതർലൻഡ്സിന് ആവശ്യമായ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാൻ കേരളത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാർട്ടിൻ വാൻ ഡെൻ ബർഗിനെ ഉറപ്പ് നൽകി. നെതർലൻഡിൽ നാൽപതിനായിരം നഴ്സുമാരുടെ ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. ഇത് സംബന്ധിച്ച തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.