Kerala

‘രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സാധാരണക്കാരുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ല, പ്രതിപക്ഷത്തിന്‍റെത് സമരാഭാസം’; പിണറായി വിജയന്‍

സമരം സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കില്ല സമരക്കാര്‍ തന്നെ വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പിണറായി വിജയന്‍

സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സാധാരണക്കാരുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ലെന്നും, പരസ്യമായി എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കണക്കുകള്‍ വിശദികരിക്കുന്ന വാര്‍ത്തസമേളനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ സമരങ്ങളെ വിമര്‍ശിച്ചത്. സമരം സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കില്ല സമരക്കാര്‍ തന്നെ വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്ലാ പരിധിയും ലംഘിച്ച് രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവുന്നു. തലസ്ഥാനത്തടക്കം പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കുന്നു. പ്രതിപക്ഷ സമരത്തിന്‍റെ പേരില്‍ സമാരാഭാസമാണ് നടത്തുനതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എങ്ങനെയെങ്കിലും പടരട്ടേയെന്ന മനോഭാവം. അത് അനുവദിക്കാന്‍ കഴിയില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.