പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ വിച്ഛേദിച്ചു. സർക്കാർ കുടിശ്ശിക അടക്കാത്തതിനെ തുടർന്നാണ് ബി.എസ്.എന്‍.എല്‍ കണക്ഷന് വിച്ഛേദിച്ചത്. 4053 രൂപയായിരുന്നു ബി.എസ്.എന്‍.എല്‍ ബില്‍. കണക്ഷന് വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്റര്‍നെറ്റും ലഭ്യമല്ലാതായി.
Related News
ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം : കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി പിയുഷ്ഗോയൽ വ്യക്തമാക്കി. റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. 2017 ൽ സർവീസ് […]
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; 7 പ്രതികൾ റിമാൻഡിൽ
കല്ലട ബസില്‍ യാത്രക്കാരെ മർദ്ദിച്ച കേസിൽ ബസ് ജീവനക്കാരായ 7 പ്രതികൾ റിമാൻഡിൽ. വധശ്രമം, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേ സമയം ബസ് ഉടമ സുരേഷ് കല്ലട ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായേക്കും. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിൽ ഏഴു ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിലെയും വൈറ്റില ഓഫീസിലെയും ജീവനക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതിനിടെ പരാതിക്കാരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് […]
ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ ശബരിമലയില്‍ ജാഗ്രത; സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം
ശബരിമലയിൽ ജീവനക്കാർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ, സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തി. ഭക്തരുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാർക്ക് പിപി ഇ കിറ്റ് നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഞ്ച് പേർക്കാണ് സന്നിധാനത്ത് മാത്രം രോഗം സ്ഥിരീകരിച്ചത്. കൂടാതെ, നിലയ്ക്കലിൽ നടത്തിയ പരിശോധനയിൽ നിരവധി ഭക്തർക്കും രോഗം കണ്ടെത്തി. ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാരനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. […]