മരടില്‍ ഫ്ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാക്കറെ. കരയിലും കായലിലും വായുവിലും നിരീക്ഷണമുണ്ടാകും. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഡ്രോണും ബോട്ടുകളും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാക്രമീകരണങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയില്‍ സ്ഫോടനത്തിന് അഞ്ചുമിനിറ്റ് മുന്‍പ് ഗതാഗതം തടയുമെന്നും അവലോകന യോഗത്തിനുശേഷം കമ്മിഷണര്‍ പറഞ്ഞു.