India Kerala

PFI ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി

പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി. റവന്യു റിക്കവറി നടപടിക്രമങ്ങൾ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കോടതി.

സ്വത്ത് കണ്ടുകെട്ടൽ നോട്ടീസ് പ്രതികൾക്ക് കൃത്യമായി നൽകിയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. 

നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആർടിസിയും സർക്കാരും തിട്ടപ്പെടുത്തി തീരുമാനിച്ചില്ല. നഷ്ടപരിഹാരത്തുക കണക്കാക്കാനുള്ള ക്ലയിംസ് ട്രൈബ്യുണലിന്റെ പ്രവർത്തനം പുരോഗമിച്ചു വരികയാണ്. ഈ ഘട്ടത്തിൽ പുനഃപരിശോധനാ ഹർജി അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.