കോഴിക്കോട് വടകര കൈനാട്ടിയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായിതിനെ തുടർന്ന് വടകര – കൈനാട്ടി റോഡിൽ പുലർച്ചെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 1.50 ഓടെയായായിരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി. ടാങ്കിലുണ്ടായ ഡീസൽ ചോർച്ച അടച്ചു.
Related News
ചന്ദ്രിക കള്ളപ്പണ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എംകെ മുനീർ
ചന്ദ്രിക കള്ളപ്പണ ഇടപാട് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എംകെ മുനീർ. ചന്ദ്രിക ഡയറക്ടർ എന്ന നിലയിലാണ് ഇഡി മൊഴിയെടുത്തത്. സാക്ഷിയെന്ന നിലയിലാണ് വിളിപ്പിച്ചത്. ഇഡി ചോദിച്ച കാര്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി. ചന്ദ്രികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഇടപെടാറില്ല. അതുകൊണ്ട് തന്നെ ചന്ദ്രികയിലെ എല്ലാ കാര്യങ്ങളും താൻ അറിയണമെന്ന് നിർബന്ധമില്ലെന്നും എംകെ മുനീർ മാധ്യമങ്ങളോട് പറഞ്ഞു. (chandrika case mk muneer) ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിലവലിൽ ഇപ്പോൾ […]
കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; 22 വര്ഷങ്ങള്ക്ക് ശേഷം മണിച്ചന് മോചനം
കല്ലുവാതുക്കല് മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാര്ക്ക് മോചനം. മണിച്ചന് അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല് ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. […]
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര് നഗരസഭ ഓഫീസിലേക്ക് യു.ഡി.എഫ് മാര്ച്ച് നടത്തി
കണ്ണൂരിൽ പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്ക് നയിച്ചത് നഗരസഭയുടെ പിടിവാശിയാണെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില് ആന്തൂര് നഗരസഭ ഓഫീസിലേക്ക് മാര്ച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തിലായിരുന്നു മാര്ച്ച്. നഗരസഭാ ചെയര്പേഴ്സണ് ഓഡിറ്റോറിയത്തിനുള്ള അനുമതി നിഷേധിച്ചതാണ് വ്യവസായിയുടെ ആത്മഹത്യക്ക് കാരണമെന്ന് ആക്ഷേപം ശക്തമായിരിക്കെ എല്.ഡി.എഫ് നിയന്ത്രണത്തിലുള്ള നഗരസഭക്കെതിരെ പ്രതിഷധം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.