തൃശൂര്‍ കയ്പമംഗലത്ത് പെട്രോള്‍ പമ്പുടമയെ തട്ടിക്കൊണ്ട് പോകാന്‍ കൊലപാതകം നടക്കുന്നതിന് തലേ ദിവസവും പ്രതികള്‍ ശ്രമം നടത്തിയതായി പൊലീസ്. ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പണം കിട്ടിയാല്‍ ബംഗളുരുവിലേക്ക് പോകാനായിരുന്നു പ്രതികളുടെ പരിപാടിയെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ പറഞ്ഞു.
അനസും അന്‍സാറും സഹൃത്തുക്കള്‍. അന്‍സാറിന്റെ സഹപാഠിയായിരുന്നു സ്റ്റിയോ ജോണ്‍. അനസാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത്. ഒരു ബൈക്കില്‍ മൂന്ന് പേരും മോഹന ചന്ദ്രനെ പിന്തുടര്‍ന്നു. ബൈക്ക് കാറിന് പിന്നില്‍ ഇടിച്ചു. പുറത്തിറങ്ങിയ മോഹന ചന്ദ്രനെ കീഴ്പ്പെടുത്തി കാറില്‍ കയറ്റിയ ശേഷം കൈകളും ബന്ധിക്കുകയും വായ മൂടിക്കെട്ടുകയും ചെയ്തു. പൊലീസിന്റെ പെട്ടന്നുള്ള ഇടപെടലാണ് പ്രതികളെ വേഗത്തില്‍ കുടുക്കിയത്. പത്ത് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.