ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഡീസല്‍ വില 86 രൂപ കടന്നു 86 രൂപ 2 പൈസയിലെത്തി. പെട്രോള്‍ വില 91 രൂപ 44 പൈസയുമായി ഉയർന്നു.
Related News
മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം; കെ സുധാകരൻ ഉൾപ്പെടെ ഏഴ് പ്രതികൾ
മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ട്. മോൺസൺ മാവുങ്കൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐ ജി ലക്ഷ്മണ, എബിൻ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് […]
മലപ്പുറം ജില്ലക്ക് ഇന്ന് 52 വയസ്സ്
മലപ്പുറം ജില്ല രൂപീകരിച്ചിട്ട് ഇന്നേക്ക് അമ്പത്തിരണ്ട് വർഷം .നിലവിൽ വന്ന് അരനൂറ്റാണ്ടിലൽ അധികമാകുമ്പോഴും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല, അടിസ്ഥാന സൗകര്യങ്ങളിലടക്കം ഇപ്പോഴും പിന്നിലാണ്. മലപ്പുറത്തിന്റെ സമഗ്രമായ വികസനത്തിന് ജില്ല വിഭജിക്കണമെന്ന ഏറെ കാലമായുള്ള ആവശ്യം ഇപ്പോൾ ശക്തമാണ് . 1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. ജില്ല നിലവിൽ വന്ന് അമ്പത്തിരണ്ട് വർഷമാകുന്ന ഈ കോവിഡ് കാലത്ത് ജില്ലയുടെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥയാണ് പ്രധാന ചർച്ചയാകുന്നത്, ഇതോടൊപ്പം വിദ്യാർത്ഥികൾക്കാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജില്ലയിലെ […]
മാങ്ങ മോഷണക്കേസ് ഒത്തുതീർപ്പ്; പൊലീസ് ഒത്തുകളിയെന്ന് തിരുവഞ്ചൂർ
മാങ്ങ മോഷണക്കേസിൽ പൊലീസിൻ്റേത് ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ഒത്തുകളിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. പൊലീസുകാരനെ രക്ഷിക്കാൻ സർക്കാർ കൂട്ടുനിന്നു. പൊലീസ് സേനയിൽ കുറ്റവാളികൾ വർധിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. “അയാൾ അങ്ങനെ ഒരു മോഷണം നടത്തിയാൽ ആ മോഷണം ഒത്തുതീർപ്പ് എത്തിക്കുന്നതിനുവേണ്ടി അധികാരികൾ ഇടനിലക്കാരായി നിൽക്കുന്നത് ശരിയാണോ? കേസ് ചാർജ് ചെയ്ത് കോടതിയിൽ എത്തിയാൽ ആ കേസ് കോടതിക്ക് നീതിന്യായം നോക്കി ഒന്നുകിൽ ശിക്ഷ വിധിക്കുകയോ വെറുതെ വിടുകയോ എന്തുവേണമെങ്കിലും ചെയ്യാം. കോംപ്രമൈസിൽ […]