സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്ധിച്ചു. പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും കൂടി. കൊച്ചിയില് പെട്രോള് വില 77.22 രൂപയും ഡീസലിന് 71.72 രൂപയുമാണ് വില. ഒരു മാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2.25 രൂപയുമാണ് വര്ധിച്ചത്.
Related News
‘ഇത് താൻ ടാ പൊലീസ്’ യാചകനെ കുളിപ്പിച്ചു വൃത്തിയാക്കി പൊലീസുകാരൻ
പൊലീസെന്നാൽ സർക്കാരുകളുടെ മർദ്ദനോപകരണങ്ങളാണെന്ന കാഴ്ചപ്പാട് ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തലയിലെ തൊപ്പി പൊതുജനങ്ങളുടെ മേൽ കുതിര കയറാനുള്ള അധികാര ചിഹ്നമാണെന്ന് ധരിക്കുന്ന ഒരു ചെറു ന്യൂനപക്ഷം സേനയിൽ ഉണ്ടെന്നത് സത്യമാണ്. എന്നാൽ അടുത്ത കാലങ്ങളിലായി നടന്ന പ്രകൃതി ദുരന്തങ്ങളും, കൊവിഡ് മഹാമാരിയും സംസ്ഥാന പൊലീസിൻ്റെ മനുഷ്യമുഖം വെളിപ്പെടുത്തുന്നവയായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരൻ ഇന്ന് വാർത്തയിൽ നിറയുന്നതും ഈ മനുഷ്യമുഖം കൊണ്ടാണ്. ഒരു സോപ്പു വാങ്ങിത്തരുമോ എന്നു ചോദിച്ച യാചക വയോധികനെ പൊലീസുകാരൻ […]
കുട്ടനാട്ടില് താറാവുകള് കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇതുവരെ ചത്തത് 1500 ഓളം താറാവുകൾ
പക്ഷിപ്പനിയല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ താറാവുകള് കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തലവടി, മങ്കൊമ്പ് എന്നിവിടങ്ങളിലായി 1500 ഓളം താറാവുകളാണ് നാല് ദിവസം കൊണ്ട് ചത്തത്. എന്നാൽ പക്ഷിപ്പനിയല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്. 42 ദിവസം പിന്നിട്ട താറാവ് കുഞ്ഞുങ്ങളാണ് അസുഖം ബാധിച്ച് ചത്തത്. ആയിരത്തോളം എണ്ണം രോഗലക്ഷണത്തോടെ നിൽക്കുന്നു. ഈസ്റ്റർ മുന്നിൽ കണ്ട് കൃഷിക്ക് ഇറങ്ങിയ താറാവ് കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. കോഴിക്കോട് പക്ഷി പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാട്ടിലെ കർഷകരും ആശങ്കയിലാണ് മൃഗസംരക്ഷണവകുപ്പിൽ […]
പൂര നഗരിയിൽ ആനയിടഞ്ഞു; ഉടൻ തളച്ചു; ആശങ്കയൊഴിഞ്ഞു
പൂര നഗരിയിൽ ആനയിടഞ്ഞു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടെലിൽ ആനയെ ശാന്തമാക്കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്. പക്ഷേ കൂട്ടു വിലങ്ങുണ്ടായതിനാൽ വലിയ അപകടങ്ങൾ സംഭവിച്ചില്ല. വിരണ്ട ആന ശ്രീമൂലസ്ഥാനം വഴി വന്നു നിന്നപ്പോഴേക്കും എലിഫന്റ് ടാസ്ക് ഫോഴ്സും പാപ്പാൻമാരും ചേർന്ന് തോട്ടി ഉപയോഗിച്ച് ആനയെ തളച്ചു. ഇടഞ്ഞ മച്ചാട് ധർമനെ ഇനി എഴുന്നള്ളിക്കില്ല എന്നാണ് റിപ്പോർട്ട്. […]