പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളിലും ചര്‍ച്ചകളിലും രാജ്യം മുഴുകിയിരിക്കെ ഇന്ധന വില കുതിക്കുന്നു. ഈ വര്‍ഷം തുടങ്ങിയശേഷം രണ്ടര മാസത്തിനിടെ മാത്രം പെട്രോൾ ലിറ്ററിന് 4.29 രൂപയും ഡീസലിന് 4.41 രൂപയും വർധിച്ചു. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമായിരുന്നു. എന്നാല്‍ ഇന്നലത്തെ വില(ബുധനാഴ്ച) യഥാക്രമം 76.11, 71.82 എന്നിങ്ങനെയാണ്. കൊച്ചിയിൽ യഥാക്രമം 74.79 രൂപയും 70.46 രൂപയും.
രാജ്യത്തിെൻറ ശ്രദ്ധ ദേശീയവിഷയങ്ങളിലേക്ക് തിരിയുേമ്പാഴെല്ലാം ഇന്ധനവില തോന്നിയതുപോലെ വർധിപ്പിക്കുക എന്നത് എണ്ണക്കമ്പനികൾ കുറച്ചുകാലമായി പയറ്റുന്ന തന്ത്രമാണ്. ലോക്സഭ തെരഞ്ഞെടുപ്പടുക്കുേമ്പാൾ വോട്ടിൽ കണ്ണുനട്ട് വില കുറക്കുന്നതിന് മുന്നോടിയാണ് പരമാവധി ലാഭമെടുക്കാനുള്ള ഇപ്പോഴത്തെ വിലകൂട്ടൽ എന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് നിലവിൽ 67.36 ഡോളറാണ്. എന്നാൽ, എണ്ണവില ഇതിനേക്കാൾ കൂടിനിന്ന സമയത്ത് ഇന്ധനവില ഇപ്പോഴത്തെ നിരക്കിനേക്കാൾ താഴെയായിരുന്നു. രാഷ്ട്രീയ സമ്മർദത്താൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വില കുറക്കേണ്ടിവരുേമ്പാഴുണ്ടാകുന്ന വരുമാനത്തിലെ ഇടിവ് നികത്താനാണ് ഇപ്പോൾ വില ഉയർത്തിയിരിക്കുന്നതെന്നാണ് പറയുന്നത്.