ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. മിക്ക ജില്ലകളിലും പെട്രോൾ വില 85 രൂപയിലെത്തി. ഡീസല്‍ വില 80ലേക്ക് അടുക്കുകയാണ്.
രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില. ഒരു ഇടവേളക്ക് ശേഷം നവംബര്‍ 20 മുതലാണ് വിലവര്‍ധന തുടങ്ങിയത്.
18 ദിവസത്തിനിടെ ഡീസലിന് 3.57 രൂപയും പെട്രോളിന് 2.62 രൂപയുമാണ് കൂട്ടിയത്. 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധന വില കൂട്ടിയത്.
കോവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വില അടിക്കടി കൂട്ടുന്നത് ജനങ്ങളുടെ നടുവൊടിക്കുന്നു. അവശ്യ സാധന വിലവര്‍ധനവിലേക്ക് ഉള്‍പ്പെടെ ഇന്ധന വിലവര്‍ധന കാരണമാകുമെന്നാണ് ആശങ്ക.