India Kerala

നിരോധിത കീടനാശിനികള്‍ കേരളത്തിലേക്ക് ഒഴുകുന്നു

തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ വിഷം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ഇപ്പോഴും കേരളത്തിലേക്ക് വന്‍ തോതില്‍ നിരോധിത കീടനാശിനി അതിര്‍ത്തി കടന്നു വരുന്നുണ്ട്. നിരോധിത കീടനാശിനികള്‍ സംസ്ഥാനത്തെത്തിക്കാന്‍ ഇടനിലക്കാരുടെ ശൃംഖലയും സജീവമാണ്. ഇത് തടയാന്‍ യാതൊരുവിധ പരിശോധനയും അതിര്‍ത്തികളില്‍ ഇല്ല.

കേരളത്തില്‍ നിരോധിച്ച മോണോഫോട്ടോ കോസാണിത്. പാലക്കാട് ചിറ്റൂരിലാണ് ഇത് ഉപയോഗിക്കുന്നത്. കേരളത്തിലേക്ക് കീടനാശിനികളെത്തുന്ന വഴിതേടിയാണ് ഞങ്ങളുടെ യാത്ര. ഇത് അതിര്‍ത്തിക്കപ്പുറത്തെ പൊള്ളാച്ചി ടൗണ്‍. എന്‍ഡോസള്‍ഫാന്‍ വേണമെന്ന് പറഞ്ഞ ഞങ്ങളോട് കീടനാശിനി വില്‍പ്പന കേന്ദ്രത്തിലെ പ്ലസ് ടു വിദ്യാര്‍ഥിനി പറയുന്നത് കേള്‍ക്കുക.

കേരളത്തില്‍ ആദ്യം നിരോധിച്ച ഫുരിടാനും അവസാനമായി നിരോധിച്ച ഗ്ലക്കോമോട്ടോസുമായാണ് ഞങ്ങള്‍ അതിര്‍ത്തി കടക്കുന്നത്. യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് ഞങ്ങള്‍ നിരോധിത കീടനാശിനി പാലക്കാട് എത്തിച്ചത്