പെരിയ ഇരട്ടക്കൊലപാതകത്തില് സാക്ഷിമൊഴികൾ പ്രതികൾക്ക് അനുകൂലമെന്ന് ആരോപണം. കുറ്റാരോപിതരും സി.പി.എം അനുഭാവികളുമാണ് സാക്ഷികളായുള്ളത്. ഇത് പ്രതികളെ രക്ഷിക്കാന് നീക്കം നടക്കുന്നതിന്റെ ഭാഗമായാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. സാക്ഷികളുടെ മൊഴിപകര്പ്പ് മീഡിയവണിന് ലഭിച്ചു.
Related News
കണ്ണൂരിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ലോറിയുടെ ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ ഏഴിലോട് അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ലോറിയുടെ ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ടാങ്കർ ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. നാമക്കൽ സ്വദേശി മണിവേലിനെയാണ് അറസ്റ്റ് ചെയ്തത്.മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കർ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. പിലാത്തറ ഏഴിലോട് ദേശീയപാതയിലായിരുന്നു അപകടം. മദ്യലഹരിയിലാണ് തമിഴ്നാട് നാമക്കൽ സ്വദേശി മണിവേൽ ടാങ്കർ ഓടിച്ചത്. ഏഴിലോട് ദേശീയപാത നിർമ്മാണ പ്രവർത്തി നടക്കുന്ന സ്ഥലത്ത് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിന് പിന്നാലെ മേഖലയിൽ ആശങ്ക. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ചോർച്ചയില്ലെന്ന് ഉറപ്പാക്കിയത്. സുരക്ഷയ്ക്കായി ഫയർഫോഴ്സ് പോലീസ് […]
ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ
ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. രാവിലെ 11ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുളള ചടങ്ങിൽ ഗൗരിയമ്മ പിറന്നാൾ കേക്ക് മുറിക്കും. ജന്മശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രി പിറണായി വിജയൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ‘ഗൗരിയമ്മ ഒരു പഠനം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിലുണ്ടാകും. 3000 പേർക്ക് പിറന്നാൾ സദ്യയും ഒരുക്കുന്നുണ്ട്.
കോവിഡ് വാക്സിന്: ഡ്രൈ റണ് ഇന്ന് തുടങ്ങും
കോവിഡ് വാക്സിന് കുത്തിവെപ്പിന്റെ ഡ്രൈ റണിന് ഇന്ന് തുടക്കമാകും. ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ് നടക്കുന്നത്. അടിയന്തര ഉപയോഗത്തിനായി കോവിഷീല്ഡ് സമർപ്പിച്ച അപേക്ഷ, പരിശോധനയുടെ അവസാന ഘട്ടത്തിലാണ്. ആന്ധ്ര, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ രണ്ട് വീതം ജില്ലകളിലും 5 വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്. കുത്തിവെപ്പെടുക്കല്, പ്രത്യാഘാതം ഉണ്ടായാല് കൈകാര്യം ചെയ്യല്, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ നിരീക്ഷിക്കും. ശീതീകരണ സംവിധാനങ്ങളുടെ പരിശോധനയും നടത്തും. ശേഷം രണ്ട് ദിവസത്തെ […]