Kerala

പെരിയ ഇരട്ടകൊലപാത കേസ് ; സി ബി ഐ അന്വേഷണം നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണം: ഹൈക്കോടതി

പെരിയ ഇരട്ടകൊലപാത കേസുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദേശം.

രണ്ട് വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണ്. സി ബി ഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്നുമാണ് പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് കല്യോട്ടുവച്ച് കൃപേഷും, ശരത് ലാലും മൃഗീയമായി കൊല ചെയപ്പെട്ടത്. സിപിഐഎം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ. പീതാംബരൻ ഉൾപ്പടെ 14 പേരെ ക്രൈം ബ്രാഞ്ച് സംഘം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. തൊണ്ണൂറ് ദിവസത്തിനകം നൽകിയ കുറ്റപത്രം റദ്ദാക്കി കൊണ്ട് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. ഇത് ചോദ്യം ചെയ്ത് സർക്കാർ സുപ്രിംകോടതി വരെ അപ്പീലുമായി പോയി. ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് സുപ്രിംകോടതിയും ശരിവയ്ക്കുകയായിരുന്നു.