പെരിയ ഇരട്ട കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.അന്വേഷണം തുടങ്ങി നാലാം ദിവസമാണ് ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെ നിക്കിയത്.കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിനാണ് പകരം ചുമതല.അന്വേഷണ സംഘത്തെ മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
