Kerala

നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും

2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൌണ്ടേഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ

മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും .2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൌണ്ടേഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ , കെ.കൃഷ്‍ണൻ കുട്ടി , പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവർ പീപ്പിൾസ് വില്ലജ് സമർപ്പണ ചടങ്ങിൽ സംബന്ധിക്കും .

2018 ലെ പ്രളയകാല നൊമ്പരമായിരുന്നു നിലമ്പൂർ മേഖലയിൽ നിരവധി കുടുംബങ്ങൾക്കാണ് വീടുൾപ്പെടെ സർവ്വതും നഷ്ടപ്പെട്ടത് . അവരിൽ പലരും സാങ്കേതിക കാരണങ്ങളാൽ സർക്കാർ സഹായങ്ങൾക്കപ്പുറത്തായിരുന്നു , അങ്ങനെ നിരാലംബരായ നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ പ്രളയ പുനരധിവാസ പദ്ധതിയായ പീപ്പിൾസ് വില്ലേജിന്‍റെ ഗുണഭോക്താക്കൾ .12 വീടുകളും കുടിവെള്ളവും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടുന്നതാണ് നിലമ്പൂർ പീപ്പിൾസ് വില്ലേജ്.

ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന വീട് കൈമാറ്റ ചടങ്ങിൽ മന്ത്രിമാരെ കൂടാതെ വിവിധ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.