കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള പീപ്പിൾസ് ഫൗണ്ടേഷന്റെ ”തണലൊരുക്കാം ആശ്വാസമേകാം” പുനരധിവാസ പദ്ധതിയുടെ കൊല്ലം ജില്ലാ തല വിതരണോദ്ഘാടനം നടന്നു. കാരാളിക്കോണത്ത് വച്ചു നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കുതിപ്പിലും കിതപ്പിലും സകല സഹായങ്ങളുമായി മുന്നിൽ നിന്ന സംഘടനയാണ് പീപ്പിൾസ് ഫൗണ്ടേഷനെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച ജില്ലയിലെ പ്രവാസി കുടുംബങ്ങൾക്കുള്ള അമ്പത് ലക്ഷം രൂപയുടെ ധനസഹായം പി. മുജീബ് റഹ്മാൻ, ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി സലാഹുദ്ദീന് കൈമാറി.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/07/peoples-foundation-has-extended-a-helping-hand-to-the-families-of-expatriates-who-died-of-covid.jpg?resize=1200%2C642&ssl=1)