Kerala

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്‍

അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തയ്യാറാക്കിയിരിക്കുന്നത്


കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പീപ്പിള്‍സ് ഫൌണ്ടേഷന്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് 19 ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിന്‍റെ ദയനീയ അവസ്ഥ കണ്ടറിഞ്ഞാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ ഇടപെടല്‍. മരണമട‍ഞ്ഞ പ്രവാസികളുടെ കുടംബത്തിന് വീടില്ലെങ്കില്‍ വീട് നിര്‍മിക്കാനായി സഹായം നല്‍കും.കുടുംബത്തിലെ ഒരാള്‍ക്ക് കൈത്തൊഴിലിനായി അഞ്ച് ലക്ഷം രൂപയും നല്‍കും.

വീട് വെക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന് കീഴിലുള്ള സ്ഥലം വിട്ടു നല്‍കും. മറ്റു സന്നദ്ധ സംഘടനകളും പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതിയുമായി മുന്നോട്ട് വരണമെന്ന് പീപ്പിള്‍സ് ഫൌണ്ടേഷന്‍ ആവശ്യപ്പെട്ടു.